X
കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ്; 794 പേര്‍ക്ക് രോഗമുക്തി; കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ്; 794 പേര്‍ക്ക് രോഗമുക്തി; കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി

personmtp rafeek access_timeThursday July 30, 2020
HIGHLIGHTS
ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രി ഇന്ന് പുറത്തുവിട്ടത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രി ഇന്ന് പുറത്തുവിട്ടത്. രണ്ട് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 794 പേര്‍ ഇന്ന് രോഗമുക്തി നേടി. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28

രോഗമുക്തി നേടിയവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4

21533 സാംപിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory