News Flash
X
സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണവുമായി ഖത്തര്‍ പ്രവാസിയായ ഇരട്ട സഹോദരന്‍; കുമ്പിടിയാണോ എന്ന് നാട്ടുകാര്‍

സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണവുമായി ഖത്തര്‍ പ്രവാസിയായ ഇരട്ട സഹോദരന്‍; കുമ്പിടിയാണോ എന്ന് നാട്ടുകാര്‍

personmtp rafeek access_timeTuesday December 1, 2020
HIGHLIGHTS
ഇരട്ട സഹോദരങ്ങള്‍ വോട്ടഭ്യര്‍ഥനയുമായി വീടുകള്‍ കയറുമ്പോള്‍ ഒറിജിനല്‍ സ്ഥാനാര്‍ഥി ഏത്, ഫോട്ടോസ്റ്റാറ്റ് ഏത് എന്ന കണ്‍ഫ്യൂഷനില്‍ വോട്ടര്‍മാര്‍.

മുക്കം: ഇരട്ട സഹോദരങ്ങള്‍ വോട്ടഭ്യര്‍ഥനയുമായി വീടുകള്‍ കയറുമ്പോള്‍ ഒറിജിനല്‍ സ്ഥാനാര്‍ഥി ഏത്, ഫോട്ടോസ്റ്റാറ്റ് ഏത് എന്ന കണ്‍ഫ്യൂഷനില്‍ വോട്ടര്‍മാര്‍. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സുഫിയാനും ഇരട്ട സഹോദരന്‍ ഖത്തറില്‍ പ്രവാസിയായ കെ പി സഫ്വാനുമാണ് വോട്ടര്‍മാരെ ‘വലയ്ക്കുന്ന’ത്. രൂപത്തില്‍ മാത്രമല്ല സംസാരത്തില്‍വരെ ഇരുവര്‍ക്കും സാമ്യങ്ങളേറെ.

സുഫിയാന് പ്രചാരണത്തില്‍ തിരക്കേറുമ്പോള്‍ എത്തിപ്പെടാന്‍ സാധിക്കാത്ത ഭാഗങ്ങളില്‍ സഹോദരനെ രംഗത്തിറക്കിയാലും ആര്‍ക്കും തിരിച്ചറിയാനാകില്ല. നന്ദനം സിനിമയിലെ ജഗതി കഥാപാത്രം കുമ്പിടിയെപ്പോലെ സ്ഥാനാര്‍ഥിയെ ഒരേസമയം ‘അവിടേം കണ്ടു, ഇവിടേം കണ്ടെ’ന്ന് നാട്ടുകാര്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമാണ് കെ പി സുഫിയാന്‍. ഖത്തറില്‍ ബിസിനസ്സുകാരനായ സഫ്വാന്‍ ഇപ്പോള്‍ നാട്ടിലുണ്ട്. ചെറുവാടി കട്ടയാട്ട് മുഹമ്മദിന്റെയും കെ.ഫാത്തിമയുടെയും മക്കളാണ്.


 

SHARE :
folder_openTags
content_copyCategory