ബംഗളൂരുവില്‍ ജനുവരി 22ന് മുസ്ലിം സംഘടനകളുടെ ബന്ദ്; എതിര്‍പ്പുമായി ബിജെപി

bangaluru bandh

ബംഗളൂരു: നഗരത്തിലുണ്ടായ കലാപത്തില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച നിരപരാധികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 22ന് ബംഗളൂരുവില്‍ ബന്ദ്. 28 മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക മുസ്ലിം മുത്തഹിദ മഹാസാണ് സമാധാബന്ദിന് ആഹ്വാനം ചെയ്തത്.

നഗരത്തിലെ കെജി ഹള്ളി, ഡിജെ ഹള്ളി എന്നിടിവങ്ങളിലുണ്ടായ കലാപങ്ങളില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കളെ മോചിപ്പിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. രാവിലെ മുതല്‍ വൈകുന്നേരം അഞ്ച് വരെ മുസ്്ലിം വ്യാപാരികള്‍ കടകള്‍ അടച്ചിടണമെന്നും സ്വമേധായ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും ആരേയും നിര്‍ബന്ധിക്കില്ലെന്നും മുസ്്ലിം മുത്തഹിദ പ്രസ്താവനയില്‍ വ്യക്തമാക്കി.

പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ അനന്തരവന്‍ നവീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ബംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മീപത്തെ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ ജനക്കൂട്ടം ആക്രമണം നടത്തിയെന്നും തുടര്‍ന്ന് വാഹനങ്ങള്‍ കത്തിക്കുകയും 60 ഓളം പോലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തുവെന്നും പോലീസ് ആരോപിക്കുന്നു. എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടും ജനക്കൂട്ടം ആക്രമിച്ച് തീകൊളുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് മുന്‍ ബംഗളൂരു മേയറും കോണ്‍ഗ്രസ് നേതാവുമായ ആര്‍ സത്ത് രാജിനെ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മുന്‍ കോര്‍പ്പറേറ്റര്‍ അബ്ദുള്‍ റക്കീബ് സക്കീറിനെയും കസ്റ്റഡിയിലെടുത്തു.

എന്നാല്‍, കുറ്റവാളികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ബന്ദാണിതെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. ബന്ദ് ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്നും കലാപകാരികള്‍ക്കും അനുഭാവികള്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി എം ി ശോഭാ കരന്ദ്ലജെ ആവശ്യപ്പെട്ടു. ര്‍ഗീയ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് എസ് പ്രകാശ് പറഞ്ഞു.
ALSO WATCH