ജനിതക മാറ്റം വന്ന അതിതീവ്ര വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി; വൈറസ് കണ്ടെത്തിയത് നാലു ജില്ലകളില്‍

kk shailaja kerala corona update

തിരുവനന്തപുരം: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗികളുമായി ഇടപെട്ടവരേയും നിരീക്ഷിക്കും. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി സൂചിപ്പിച്ചു.

വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. പുതിയ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെങ്കിലും ജാഗ്രത കൈവിടാതിരുന്നാല്‍ ഇതിനേയും അതിജീവിക്കാമെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പരിമിതമായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. യുകെയില്‍ നിന്ന് വന്നവരിലാണ് ഇപ്പോള്‍ അതിതീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍ പോയി വന്നിട്ടുള്ളവരില്‍ അതിതീവ്ര വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കും. 29 പേരുടെ സാമ്പിളാണ് ഇത് വരെ അയച്ചത്. അതില്‍ 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട്. അത് നാളെയോ മറ്റോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ഒരു കുടുബത്തിലെ രണ്ട് പേര്‍ക്കും ആലപ്പഴയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകള്‍ക്കും ആണ് വൈറസ് സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.

mutated corona virus confirmed in kerala