News Flash
X
ഭീമ കൊറേഗാവ് കേസ്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു

ഭീമ കൊറേഗാവ് കേസ്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു

personmtp rafeek access_timeFriday October 9, 2020
HIGHLIGHTS
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഝാർഖണ്ഡിലെ ആദിവാസി അവകാശ പോരാളിയും കത്തോലിക്കാ പുരോഹിതനുമായ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു.

റാഞ്ചി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഝാർഖണ്ഡിലെ ആദിവാസി അവകാശ പോരാളിയും കത്തോലിക്കാ പുരോഹിതനുമായ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു. വാറന്റ് ഇല്ലാതെയാണ് 83കാരനായ സ്റ്റാൻ സ്വാമിയെ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വസതിയിലെത്തി എൻഐഎ അറസ്റ്റ് ചെയ്തത്. രാത്രിയിൽ വീട്ടിലെത്തിയ എൻഐഎ സംഘം 20 മിനുട്ടിനകം അദ്ദേഹത്തേയുംകൊണ്ട് മടങ്ങുകയായിരുന്നു.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സ്റ്റാൻ സ്വാമിയെ 15 മണിക്കൂറോളം എൻ ഐ എ ചോദ്യം ചെയ്തിട്ടുണ്ട്. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ സ്വാമി വ്യക്തമാക്കിയിരുന്നു. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018ലും 2019ലും ഇദ്ദേഹത്തിന്റെ വീട് എൻ ഐ എ റെയ്ഡ് ചെയ്തിരുന്നു.

സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 2008ൽ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകരേയും ബുദ്ധിജീവികളേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് സ്റ്റാൻ സ്വാമിയുടെ അറസ്റ്റെന്നാണ് വിമർശം.

ജീവിതകാലം മുഴുവൻ ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടിയ വ്യക്തിയാണ് സ്റ്റാൻ സ്വാമിയെന്ന് പ്രശസ്ത ചരിത്രകാരൻ രാമചന്ദ്രൻ ഗുഹ പ്രതികരിച്ചു. ഇതിനാലാണ് മോദി ഭരണകൂടം അദ്ദേഹത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. ആദിവാസികളുടെ ജീവിതത്തേക്കാൾ ഉപരി ഖനന കമ്പനികളുടെ ലാഭത്തിലാണ് മോദി സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

SHARE :
folder_openTags
content_copyCategory