News Flash
X
പ്രിഥ്വിരാജ് നായകനായി വാരിയംകുന്നന്‍ വരുന്നു

പ്രിഥ്വിരാജ് നായകനായി വാരിയംകുന്നന്‍ വരുന്നു

personmtp rafeek access_timeMonday June 22, 2020
HIGHLIGHTS
മലബാറിന്റെ വീരേതിഹാസം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാവുന്നു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളെന്നു വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടീഷുകാരെ വര്‍ഷങ്ങളോളം വിറപ്പിച്ച് നിര്‍ത്തിയ മലബാറിന്റെ വീരേതിഹാസം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി(1877- 1922)യുടെ ചരിത്രം സിനിമയാവുന്നു. പ്രിഥ്വിരാജ് നായകനാവുന്ന ചിത്രം ആഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയെക്കുറിച്ച് പ്രിഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.’

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…

Posted by Prithviraj Sukumaran on Sunday, June 21, 2020

 

സിക്കന്തര്‍, മെയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിയുടെ തിരക്കഥ ഉണ്ട എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ ഹര്‍ഷദും റമീസും ചേര്‍ന്നാണ്. ഷൈജു ഖാലിദ്(ഛായാഗ്രഹണം), മുഹ്‌സിന്‍ പരാരി(സഹ സംവിധാനം), സൈജു ശ്രീധരന്‍(എഡിറ്റിങ്), ജ്യോതിഷ് ശങ്കര്‍(ആര്‍ട്ട്), സമീറ സനീഷ്(കോസ്റ്റിയൂംസ്), ബെന്നി കട്ടപ്പന(പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍) എന്നിവരാണ് മറ്റ് ടീം അഗംങ്ങള്‍.


 

SHARE :
folder_openTags
content_copyCategory