News Flash
X
ശ്വസനേന്ദ്രിയ കോശങ്ങളെ കൊറോണവൈറസ് ബാധിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് ശാസ്ത്രജ്ഞർ

ശ്വസനേന്ദ്രിയ കോശങ്ങളെ കൊറോണവൈറസ് ബാധിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് ശാസ്ത്രജ്ഞർ

personsumeera access_timeTuesday September 15, 2020
HIGHLIGHTS
നോർത്ത് കരോലിന യൂനിവേഴ്സിറ്റിയുടെ ചിൽഡ്രൺസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കാമില എഴെ അടക്കമുള്ള ഗവേഷകരാണ് ചിത്രങ്ങൾ എടുത്തത്.

വാഷിംഗ്ടൺ: ശ്വസനേന്ദ്രിയ കോശങ്ങളെ കൊറോണവൈറസ് ബാധിക്കുന്നതിന്റെ ചിത്രങ്ങൾ നിർമിച്ച് ശാസ്ത്രജ്ഞർ. വൈറസ് കണങ്ങളെ ശ്വാസകോശത്തിലെ ഓരോ കോശത്തിലേക്കും കടത്തിവിട്ടാണ് ചിത്രങ്ങൾ പകർത്തിയത്.

നോർത്ത് കരോലിന യൂനിവേഴ്സിറ്റിയുടെ ചിൽഡ്രൺസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കാമില എഴെ അടക്കമുള്ള ഗവേഷകരാണ് ചിത്രങ്ങൾ എടുത്തത്. സാർസ്-കൊവ്-2 എന്ന കൊവിഡിന് കാരണമാകുന്ന വൈറസ് ശ്വസനപ്രക്രിയയെ ബാധിക്കുന്നതിന്റെ തീവ്രത അടയാളപ്പെടുത്തുന്ന ശക്തിയേറിയ മൈക്രോസ്‌കോപിക് ചിത്രങ്ങളാണിവ.

മനുഷ്യ ശ്വസനേന്ദ്രിയ ഉപരിതലത്തിൽ വൈറസ് കണങ്ങൾ ധാരാളമായി കിടക്കുന്നതാണ് ചിത്രത്തിലുള്ളത്. ഈ വൈറസ് കണങ്ങൾ കോശങ്ങളിലുടനീളം മാത്രമല്ല മറ്റുള്ളവരിലേക്കും പടരാൻ തയ്യാറായാണ് കിടക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

SHARE :
folder_openTags
content_copyCategory