
യാത്രക്കാര്‍ക്ക് ആശ്വാസം; കേരളത്തില്‍ ആറ് പകല്‍ ട്രെയ്നുകള്‍ കൂടി
പാലക്കാട്: കേരളത്തില്‍ ആറ് പകല്‍ വണ്ടികള്‍ കൂടി ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനം. പാലരുവി, ഏറനാട് എക്സ്പ്രസുകള്‍, മംഗളൂരൂ-കോയമ്പത്തൂര്‍ പാസഞ്ചര്‍ എന്നിവയാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി ഓടുന്ന ഇവയില്‍ റിസര്‍വേഷനിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ജനുവരി നാലുമുതല്‍ ഓടിത്തുടങ്ങുന്ന തിരുനെല്‍വേലി-പാലക്കാട് ജങ്ഷന് പ്രതിദിന സ്പെഷല്‍ ട്രെയിന്‍ (പാലരുവി എക്സ്പ്രസ് -06791) തിരുനെല്‍വേലിയില്‍നിന്ന് രാത്രി 11.15ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചക്ക് 12.50ന് പാലക്കാട്ടെത്തും. ജനുവരി അഞ്ചിന് സര്‍വിസ് ആരംഭിക്കുന്ന പാലക്കാട് ജങ്ഷന്-തിരുനെല്‍വേലി പ്രതിദിന സ്പെഷല്‍ ട്രെയിന്‍ (പാലരുവി എക്സ്പ്രസ്-06792) വൈകീട്ട് 4.05ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് പുലര്‍ച്ച 4.55ന് തിരുനെല്‍വേലിയില്‍ എത്തും.
ജനുവരി ആറിന് സര്‍വിസ് ആരംഭിക്കുന്ന മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന് ഏറനാട് പ്രതിദിന റിസര്‍വ്ഡ് സ്പെഷല്‍ ട്രെയിന്‍ (06605) മംഗളൂരു സെന്‍ട്രലില്‍നിന്ന് രാവിലെ 7.20ന് പുറപ്പെട്ട് രാത്രി 11.20ന് നാഗര്‍കോവില്‍ ജങ്ഷനിലെത്തും. ജനുവരി ഏഴുമുതല്‍ നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് പുലര്‍ച്ച രണ്ടിന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജങ്ഷന്-മംഗളൂരു സെന്‍ട്രല്‍ ഏറനാട് പ്രതിദിന റിസര്‍വ്ഡ് സ്പെഷല്‍ ട്രെയിന്‍ (06606) വൈകീട്ട് ആറിന് മംഗളൂവിലെത്തും.
ജനുവരി ആറിന് സര്‍വിസ് ആരംഭിക്കുന്ന കോയമ്പത്തൂര്‍ ജങ്ഷന്-മംഗളൂരു സെന്‍ട്രല്‍ പ്രതിദിന റിസര്‍വ്ഡ് സ്പെഷല്‍ ട്രെയിന്‍ (06323) കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് വൈകീട്ട് 6.50ന് മംഗളൂരുവില്‍ എത്തും. ജനുവരി ഏഴ് മുതല്‍ സര്‍വിസ് ആരംഭിക്കുന്ന മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ ജങ്ഷന് പ്രതിദിന റിസര്‍വ്ഡ് സ്പെഷല്‍ ട്രെയിന്‍ (06324) രാവിലെ ഒമ്പതിന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 7.55ന് കോയമ്പത്തൂര്‍ ജങ്ഷനിലെത്തും.