സ്‌കിയ ഓള്‍ ഇന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

    badminton

    ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സ്‌കിയ (സൌത്ത് കേരള എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍) ഫെബ്രുവരി 18, 19 തീയതികളില്‍ ഓള്‍ ഇന്ത്യ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂ4ണമെന്റ് (IBT SEASON 1-2021) സംഘടിപ്പിക്കുന്നു. ബാഡ്മിന്റണ്‍ അസോസിയേഷനുകളുടെയും വിവിധ ക്ലബ്ബുകളുടെയും സഹകരണത്തോടെ ദോഹ മിസൈമീറിലുള്ള ഹാമിള്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചാകും മല്‍സരങ്ങള്‍ നടക്കുക.

    ഫെബ്രുവരി 18 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ ആദ്യ റൌണ്ട് മല്‍സരങ്ങളും 19 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളും നടക്കും. ഖത്തറിലെ മികച്ച ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങള്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സംഘടിപ്പിക്കുക. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മല്‍സരം ദോഹയിലെ ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് വേറിട്ട അനുഭവമാവും എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 55568299, 55464686 എന്നീ ന3രുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

    ആലോചനാ യോഗത്തില്‍ സ്‌കിയ പ്രസിഡന്റ് സിദ്ദീഖ് സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌പോ4ട്‌സ് വിഭാഗം കണ്‍വീന4 സഹീ4 അബ്ദുല്‍ ഖരീം പരിപാടി വിശദീകരിച്ചു. അബ്ദുല്‍ സലാം, ഫാറൂഖ് സമദ്, അബ്ദുല്‍ ജലീല്‍, അഷ്‌റഫ് ജമാല്‍, നസറുദ്ദീന്‍, നാസ4, നൌഷാദ്, ഷാജഹാന്‍, സജീദ്, അബ്ദുല്‍ അസീം, നജീം ഇസ്മാഈല്‍, സുധീ4 തുടങ്ങിയവ4 സംസാരിച്ചു.