News Flash
X
നഗരം കണ്ണീരോടെ വിടചൊല്ലി; താമരപ്പാക്കത്തുള്ള ഫാം ഹൗസില്‍ എസ്പിബിക്ക് അന്ത്യ വിശ്രമം

നഗരം കണ്ണീരോടെ വിടചൊല്ലി; താമരപ്പാക്കത്തുള്ള ഫാം ഹൗസില്‍ എസ്പിബിക്ക് അന്ത്യ വിശ്രമം

personmtp rafeek access_timeSaturday September 26, 2020
HIGHLIGHTS
വെള്ളിയാഴ്ച അന്തരിച്ച ജനപ്രിയ ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന് ചെന്നൈ നഗരം കണ്ണീരോടെ വിടചൊല്ലി.

ചെന്നൈ: വെള്ളിയാഴ്ച അന്തരിച്ച ജനപ്രിയ ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന് ചെന്നൈ നഗരം കണ്ണീരോടെ വിടചൊല്ലി. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. ചെന്നൈ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി തിരുവള്ളൂര്‍ ജില്ലയിലാണ് താമരപ്പാക്കം ഗ്രാമം.

നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു. പരേതനോടുള്ള ആദര സൂചകമായി സിറ്റി ആംഡ് റിസര്‍വ് പോലിസ് ഗള്‍ സല്യൂട്ട് നല്‍കി മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചു.

ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദര്‍ശനമൊരുക്കിയത്. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിക്കാനായി എത്തിയിരുന്നു. ചലചിത്ര താരം റഹ്മാന്‍, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖര്‍ താമരപ്പാക്കത്തെത്തി എസ്പിബിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.

ആഗസ്ത് 5ന് കോവിഡ് ബാധ കാരണം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് പി ബാലസുബ്രമണ്യം വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അന്തരിച്ചത്.

SPB laid to rest with full state honors

SHARE :
folder_openTags
content_copyCategory