തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ശതമാനം ആണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതലാണിത്. 41906 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.
നൂറുശതമാനം വിജയം നേടിയത് 1837 സ്കൂളുകളാണ്. 637 സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 796 എയ്ഡഡ് സ്കൂളുകള്‍ക്കും 404 അണ്‍എയ്ഡഡ് സ്കൂളുകളുമാണ് നൂറുശതമാനം വിജയം നേടിയത്. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയിച്ച കുട്ടികളുടെ എണ്ണം കുറവാണ്. 9412 കുട്ടികളുടെ കുറവാണ് ഉണ്ടായതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ പ്ലസ് വണിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുക.
SSLC exmination result announced