News Flash
X
അമരത്വം ലഭിക്കുമെന്ന് വിശ്വാസം; ആള്‍ദൈവവും അനുയായികളും സാരിയില്‍ തൂങ്ങി മരിച്ചു

അമരത്വം ലഭിക്കുമെന്ന് വിശ്വാസം; ആള്‍ദൈവവും അനുയായികളും സാരിയില്‍ തൂങ്ങി മരിച്ചു

personmtp rafeek access_timeSunday November 22, 2020
HIGHLIGHTS
മഹാരാഷ്ട്രയിലെ താനെയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും രണ്ട് അനുയായികളും കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും രണ്ട് അനുയായികളും കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍ മരത്തില്‍ സാരിയില്‍ കുരുക്കിട്ട് തൂങ്ങി മരിച്ചതെന്ന് പോലിസ് പറയുന്നു. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

35 വയസുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവം നിഥിന്‍ ബെഹ്‌റയെയും രണ്ടു അനുയായികളെയും നവംബര്‍ 14 മുതല്‍ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. കാണാതാകുമ്പോള്‍ ഇവര്‍ക്കൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നെന്ന് പോലിസ് പറയുന്നു.

കാട്ടിലെത്തിയ ശേഷം ആള്‍ദൈവവും അനുയായികളും മദ്യപിച്ചതായി കുട്ടി വെളിപ്പെടുത്തി. ലഹരിയില്‍ ആയപ്പോള്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന് ആള്‍ദൈവം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് മൂവരും മരത്തില്‍ തൂങ്ങിയതെന്നാണ് കുട്ടി പറയുന്നത്. ഭയന്നുപോയ കുട്ടി സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു.

SHARE :
folder_openTags
content_copyCategory