News Flash
X
ഫെമിനിസ്റ്റുകളെ അവഹേളിച്ച യൂട്യൂബര്‍ വിജയ് പി നായര്‍ കസ്റ്റഡിയില്‍; വീഡിയോ നീക്കം ചെയ്യാന്‍ യുട്യൂബിനെ സമീപിച്ചതായി മുഖ്യമന്ത്രി

ഫെമിനിസ്റ്റുകളെ അവഹേളിച്ച യൂട്യൂബര്‍ വിജയ് പി നായര്‍ കസ്റ്റഡിയില്‍; വീഡിയോ നീക്കം ചെയ്യാന്‍ യുട്യൂബിനെ സമീപിച്ചതായി മുഖ്യമന്ത്രി

personmtp rafeek access_timeMonday September 28, 2020
HIGHLIGHTS
തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്.

തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ പോലിസ് കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്.

സ്ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയില്‍ തമ്പാനൂര്‍, മ്യൂസിയം പോലിസ് സ്റ്റേഷനുകളില്‍ വിജയ് പി നായര്‍ക്കെതിരെ നല്‍കിയ കേസുകളുടെ അന്വേഷണം സൈബര്‍ പോലിസ് ഏറ്റെടുക്കും.
ഇക്കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിട്ടുണ്ട്. വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം, വിവാദങ്ങള്‍ക്കിടയിലും വിജയ് പി നായരുടെ യൂടൂബ് ചാനല്‍ സജീവമാണ്. പതിനായിരത്തോളം പേരാണ് പുതുതായി ഇയാളുടെ ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തത്. വിവാദ വീഡിയോയുടെ പേരില്‍ അക്രമിക്കപ്പെട്ടതിന് ശേഷവും ഇയാള്‍ പൂതിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദ വീഡിയോ ഇപ്പോഴും വിജയ് പി നായരുടെ ചാനലിലുണ്ട്.

അതേ സമയം, നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവാദം സൃഷ്ടിച്ച അശ്ലീല വീഡിയോ നീക്കം ചെയ്യാന്‍ യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് പി നായരും പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍-മ്യൂസിയം പോലിസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ 1, 509 കേരള പൊലീസ് ആക്ട് 120 ഒ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

SHARE :
folder_openTags
content_copyCategory