വിമന്‍സ് ഫ്രറ്റേണിറ്റി സൗജന്യ മെഡിക്കല്‍ കാംപ് സംഘടിപ്പിച്ചു.

ദോഹ: അബീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് വിമന്‍സ് ഫ്രറ്റേണിറ്റി ഖത്തര്‍ സ്ത്രീകള്‍ക്കായി സൗജന്യ മെഡിക്കല്‍ കാംപ് സംഘടിപ്പിച്ചു. അബൂഹമൂറിലെ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ‘മൂത്രാശയ അണുബാധ’ എന്ന വിഷയത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ: റീന പ്രഭാഷണം നടത്തി.

ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ഇസിജി, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവക്ക് പുറമെ 6 വയസ്സിനും 14നും ഇടയ്ക്കുള്ള കുട്ടികള്‍ക്കായി ദന്തപരിശോധനയും നടന്നു.

ഹനാന്‍ നിസാര്‍ ഖിറാഅത്ത് നടത്തി. വിമന്‍സ് ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് ഹസീന നിസാര്‍, പിആര്‍ ഇന്‍ചാര്‍ജ്ജ് സഫീറ അഹമ്മദ് , അബീര്‍ മെഡിക്കല്‍ സെന്റര്‍ സീനിയര്‍ പീഡിയാട്രിഷന്‍ ഡോ: ജേക്കബ് ജോര്‍ജ്, അബീര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് മിദ്‌ലാജ് സൈനുദ്ദീന്‍, ഡോ:നിത്യാനന്ദസ്വാമി എന്നിവര്‍ സംസാരിച്ചു. അബീര്‍ ഗ്രൂപ്പ് നല്‍കിയ വിമന്‍സ് ഫ്രറ്റേണിറ്റി പ്രിവിലേജ് കാര്‍ഡും ഉപഹാരവും പ്രസിഡന്റ് സക്കീന അബ്ദുല്‍ റസാക്ക് ഏറ്റുവാങ്ങി.