Wednesday, December 1, 2021
HomeGulfഅബുദാബി, റാസല്‍ഖൈമയിലേക്കെത്തുന്ന യാത്രക്കാർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം

അബുദാബി, റാസല്‍ഖൈമയിലേക്കെത്തുന്ന യാത്രക്കാർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം

അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കും റാസല്‍ഖൈമയിലേക്കും എത്തുന്നവര്‍ 10 ദിവസം നിർബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണം. ഇന്നു മുതല്‍ യു എ ഇ യിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത റെസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശനമനുവദിച്ചിരിക്കുന്നത്. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതേറിറ്റി പുറപ്പെടുവിച്ച സുരക്ഷാ സര്‍ക്കുലര്‍ പ്രകാരം10 ദിവസത്തെ ഹോം ക്വാറന്റൈന്‍ കാലയളവ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്ര വിലക്ക് നീക്കിയ 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ക്വാറന്റൈൻ നിര്ബന്ധമാണ്. ഹോം ക്വാറന്റൈന്‍ കഴിയുന്നവര്‍ നാലാമത്തെയും എട്ടാമത്തെയും ദിവസം പി.സി.ആര്‍ പരിശോധനയും നടത്തുകയും വേണം.
അതേസമയം, ദുബൈയിലും ഷാര്‍ജയിലും എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതി. ഇവര്‍ 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല.

Most Popular