Friday, December 9, 2022
HomeGulfഇന്ത്യയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ

ഇന്ത്യയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ

അബുദാബി: ഇന്ത്യയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ . ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്.
പുനരുപയോഗ ഊര്‍ജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം, ഭവന നിര്‍മ്മാണം, സ്റ്റാര്‍ട്ടപ് തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് യുഎഇ നിക്ഷേപം.

സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ റിയല്‍ എസ്റ്റേറ്റ് മേഖലാ കമ്ബനികളും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യ യുഎഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൂര്‍വാധികം ശക്തിപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ ത്രിദിന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Most Popular