Wednesday, January 19, 2022
HomeGulfഖത്തറിൽ ശീതികരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളിൽ നിന്നും കാലാവധി കഴിഞ്ഞ ഫ്രോസൺ പാക്കറ്റുകള്‍...

ഖത്തറിൽ ശീതികരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളിൽ നിന്നും കാലാവധി കഴിഞ്ഞ ഫ്രോസൺ പാക്കറ്റുകള്‍ പിടിച്ചെടുത്തു

ദോഹ: ഖത്തറില്‍ ശീതീകരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളില്‍ നിന്ന് കാലാവധി കഴിഞ്ഞ ഫ്രോസണ്‍ പാക്കറ്റുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനയിലാണ് പാക്കറ്റുകൾ പിടിച്ചെടുത്തത്.

കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുടെ തിയതികൾ മാറ്റി പുതിയ തിയതികൾ നൽകിയായിരുന്നു പയ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. കമ്പനിക്കെതിരെ നിയമ ലംഘന റിപ്പോര്‍ട്ട് രേഖപ്പെടുത്തുകയും നടപി ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ നിയമ നമ്പര്‍ (8)ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (6) ലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇത്.

Most Popular