ഖത്തറിലേക്ക് രണ്ടായിരത്തിലധികം ലിറിക്ക ഗുളികകൾ കടത്താൻ ശ്രമം

ദോഹ: ഖത്തറിലേക്ക് രണ്ടായിരത്തിലധികം ലിറിക്ക ഗുളികകൾ കടത്താൻ ശ്രമം. എയർ കാർഗോ കസ്റ്റംസിലെയും പ്രൈവറ്റ് എയർപോർട്ട് അഡ്മിനിസ്ട്രേഷനിലെയും തപാൽ കൺസൈൻമെന്റ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റാണ് നിരോധിത ഗുളികകൾ പിടികൂടിയത്.
2,352 ഗുളികകൾ കണ്ടെത്തിയതായി കസ്റ്റംസ് വ്യക്തമാക്കി . പിടിച്ചെടുക്കൽ റിപ്പോർട്ട് നൽകുകയും നിരോധിതവസ്തുക്കൾ അധികാരികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.