മസ്കത്ത്: മസ്കറ്റിലെ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ രണ്ട് വിദേശികളെ പോലീസ് പിടികൂടുകയും ലൈസൻസ് ഇല്ലാത്ത രണ്ട് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. അൽവുസ്താ ഗവർണറേറ്റിലെ ദുകം വിലായത്തിൽനിന്നാണ് ഇവരെ പിടികൂടിയത് . നിയമലംഘനം നടത്തിയവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.