മസ്കറ്റ്: ഹൃദയാഘാതത്തെത്തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു. മുലദ്ദ ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇഹാന്‍ നഹാസ് (ഏഴ്) ആണ് ഒമാനിലെ സുവൈഖില്‍ ഹൃദയാഘാതത്തെ (heart attack) തുടര്‍ന്ന് മരിച്ചത്. പിതാവ്: തൃശൂര്‍ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടില്‍ നഹാസ് ഖാദര്‍. മാതാവ് : ഷഫീദ നഹാസ്. സഹോദരന് ഇഷാന് നഹാസ് (മുലദ്ദ ഇന്ത്യന്‍ സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി) ഖബറടക്കം സുവൈഖ് ഖബര്‍സ്ഥാനില്‍ നടന്നു.