Sunday, October 24, 2021
HomeGulfഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 218 പേർക്ക്; 134 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 218 പേർക്ക്; 134 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതിൽ 84 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 146 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 224,530 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണം 601 ആണ്.

2,142 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 24 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,736 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 3,938,599 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

Most Popular