Wednesday, January 19, 2022
HomeGulfകോവിഡ് സുരക്ഷാ മുൻകരുതൽ നടപടികളിൽ വീഴ്ച; ഖത്തറിൽ 24 സ്ഥാപനകൾക്കെതിരെ നടപടി

കോവിഡ് സുരക്ഷാ മുൻകരുതൽ നടപടികളിൽ വീഴ്ച; ഖത്തറിൽ 24 സ്ഥാപനകൾക്കെതിരെ നടപടി

ദോഹ: ഖത്തറിലെ കോവിഡ് സുരക്ഷാ മുൻകരുതൽ നടപടികളിൽ വീഴ്ച വരുത്തിയ 24 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി അധികൃതർ.
ലുസൈല്‍, ഖര്‍തിയ്യാത്ത്, ശഹാനിയ്യ എന്നിവിടങ്ങളിലായിരുന്നു അധികൃതർ പരിശോധന നടത്തിയത്. മാസ്‌ക് , സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നീ കാര്യങ്ങളിലാണ് വീഴ്ച കണ്ടെത്തിയതെന്ന് തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ സ്ഥാപനങ്ങളും തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കണിശമായി പാലിക്കുന്നുവെന്നുറപ്പുവരുത്തുവാന്‍ തൊഴില്‍ മന്ത്രാലയം സ്ഥാപനാധികൃതരോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടു

Most Popular