ദുബായ്: യുഎഇയിൽ ഇന്ന് 246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 63,212 ആയി.
ഇന്ന് 232 പേർ രോഗമുക്തരായതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 57,193 ആയി. അതേസമയം, ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം പകരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,630 പേർക്ക് പരിശോധന നടത്തിയതായും അധികൃതർ വ്യക്തമാക്കി.