Thursday, June 30, 2022
HomeGulfയുഎഇയിൽ ഇന്ന് 275 പേർക്ക് കോവിഡ്; ഒരാൾ മരിച്ചു

യുഎഇയിൽ ഇന്ന് 275 പേർക്ക് കോവിഡ്; ഒരാൾ മരിച്ചു

അബുദാബി: യുഎഇയിൽ ഇന്ന് 275 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതു വരെ 67,282 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം, ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 376 ആയി

ഇന്ന് രോഗമുക്തി നേടിയ 94 പേരുൾപ്പെടെ രാജ്യത്ത് രോഗം ബേധമായവരുടെ എണ്ണം 58,582 ആയി. രാജ്യത്ത് ഇതുവരെ 71,282 പേരിൽ വൈറസ് പരിശോധന നടത്തിയതായി ആരോഗ്യവകുപ്പ്  അറിയിച്ചു.

Most Popular