മയക്കുമരുന്ന് വിതരണം, മൂന്ന് വിദേശികൾ റിയാദിൽ അറസ്റ്റിൽ

റിയാദ്: മയക്കുമരുന്ന് വിതരണം നടത്തിവന്ന മൂന്ന് വിദേശികൾ റിയാദിൽ അറസ്റ്റിലായി. രണ്ടു സുഡാൻ പൗരന്മാരും ഒരു ഫലസ്തീൻ പൗരനുമാണ് അറസ്റ്റിലായത്.

ഇവരുടെ പക്കല്‍ 60,000 ലഹരി ഗുളികകള്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.