Sunday, November 28, 2021
HomeGulfയുഎഇയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു

ഷാർജ : യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. ഉമ്മുൽഖുവൈനിനടുത്ത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിൽ വച്ചായിരുന്നു അപകടം നടന്നത് . യുഎഇ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ രക്ഷപെട്ടു. അമിതവേഗമാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. ഷാർജ സഹബ പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.

Most Popular