Sunday, November 28, 2021
HomeGulfകരിപ്പൂരില്‍ റാപിഡ് ടെസ്റ്റില്‍ പോസിറ്റീവായ പ്രവാസികളെ മാറ്റിയത് സ്‌കൂളിലേക്ക്; അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് പരാതി

കരിപ്പൂരില്‍ റാപിഡ് ടെസ്റ്റില്‍ പോസിറ്റീവായ പ്രവാസികളെ മാറ്റിയത് സ്‌കൂളിലേക്ക്; അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് പരാതി

മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങിയ റാപിഡ് ടെസ്റ്റില്‍ പോസിറ്റീവായ പ്രവാസികളെ മാറ്റിയത് സ്‌കൂളിലേക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തി 30 പേരെയാണ് മലപ്പുറത്തെ സ്‌കൂളിലേക്ക് മാറ്റിയത്. മലപ്പുറം ചേറൂര്‍ ചാക്കീരി യുപി സ്‌കൂളിലാണ് സ്ത്രീകളും കുട്ടികളുമടക്കം 30 പേരെ എത്തിച്ചത്. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമല്ലെന്ന് പ്രവാസികള്‍ പരാതിപ്പെട്ടു. ഇന്നലെ രാത്രിയാണ് ഇവര്‍ കരിപ്പൂരിലെത്തിയത്.

അതേസമയം, സ്‌കൂളില്‍ ആവശ്യത്തിന് ടോയ്‌ലറ്റുകള്‍ ഉണ്ടെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു. റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവായ എല്ലാവരും പിന്നീട് നടത്തുന്ന പരിശോധനകളില്‍ പോസിറ്റീവ് ആകണമെന്നില്ല. അതുകൊണ്ടാണ് ആശുപത്രിയിലേക്ക് മാറ്റാത്തത് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

യാതൊരു സൗകര്യങ്ങളുമില്ലാത്ത സാഹചര്യമാണ് സ്‌കൂളില്‍ ഉള്ളത്. തങ്ങള്‍ക്ക് പെയ്ഡ് ക്വാരന്റീന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ഹോം ക്വാരന്റീനില്‍ പോവാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.

Most Popular