ദോഹ: കോവിഡ് നിയമലംഘനം നടത്തിയ 357 പേർക്കെതിരെ നടപടിയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിൽ മാസ്ക് ധരിക്കാത്തതിന് 345 പേരെയും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയാണ് അധികൃതര്‍ പിടികൂടിയത്. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് ഇവർക്കെതിരെ നടപടിയെടുക്കുക.