Wednesday, December 1, 2021
HomeGulf12 വയസിൽ കൂടുതലുള്ള വിദ്യാർത്ഥികൾ 2 ആഴ്ച കൂടുമ്പോൾ പി സി ആർ ടെസ്റ്റിന് വിധേയരാകണമെന്ന്...

12 വയസിൽ കൂടുതലുള്ള വിദ്യാർത്ഥികൾ 2 ആഴ്ച കൂടുമ്പോൾ പി സി ആർ ടെസ്റ്റിന് വിധേയരാകണമെന്ന് നിർദേശം

അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകളിലെ 12 വയസും അതിൽ കൂടുതലുമുള്ള എല്ലാ വിദ്യാർത്ഥികളും സ്കൂളിൽ പ്രവേശിക്കുന്നതിനായി ഒരു നെഗറ്റീവ് പിസിആർ പരിശോധനാ ഫലം കാണിക്കണമെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ( ADEK).
ഏതെങ്കിലും അണുബാധകൾ സമയബന്ധിതമായി തിരിച്ചറിയാൻ, 12 വയസും അതിൽ കൂടുതലുമുള്ള എല്ലാ വിദ്യാർത്ഥികളും കൂടാതെ അധ്യാപകരും ജീവനക്കാരും ഓരോ 2 ആഴ്ചയിലും പരിശോധനയ്ക്ക് വിധേയരാകണം . നിശ്ചിത തീയതിയിൽ കുട്ടികൾ PCR ടെസ്റ്റ് നടത്തുന്നുവെന്ന് ഉറപ്പാക്കാൻ സ്കൂളുമായി സമ്പർക്കം പുലർത്താൻ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK ) രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

 

Most Popular