മസ്കറ്റ്: ‘Tarassud Plus’ ആപ്പ് ഉപയോഗത്തിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. COVID-19 വാക്സിനേഷൻ മുൻകൂർ ബുക്കിംഗിനും മറ്റുമായി ഉപയോഗിക്കുന്നവുന്ന ആപ്ലിക്കേഷനാണിത്. Tarassud Plus’ ആപ്പ് ഉപയോഗത്തിന് ഡാറ്റ ചാർജ് ഒഴിവാക്കുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒമാൻടെൽ, ഒരീഡോ എന്നീ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, രാജ്യത്ത് ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ ഉപഭോക്താക്കളുടെ മൊബൈൽ ഇന്റർനെറ്റ് പാക്കേജുകളിൽ നിന്ന് ഡാറ്റ കുറയ്ക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
🔴 ضمن إطار الشراكة والتعاون بين وزارة الصحة وشركتي (Omantel) و (Ooredoo) للحد من آثار جائحة #كوفيد١٩ تعلن الوزارة عن توفير التصفح المجاني للتسجيل في تطبيق ترصد + لحجز مواعيد التطعيم للفئات المستهدفة دون احتساب أي بيانات من باقات المستخدمين للدخـول إلـى التطبيق#التحصين_وقاية pic.twitter.com/BAaudJJGx3
— وزارة الصحة – عُمان (@OmaniMOH) August 16, 2021