Monday, October 25, 2021
HomeGulfസൗദിയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതിൽ താഴെയായി

സൗദിയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതിൽ താഴെയായി

റിയാദ്: സൗദിയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതിൽ താഴെയായി. ഇന്നലെ 39 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 6 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ ആകെ മരണസംഖ്യ 8,694 ആണ്. 5,46,882 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 12, മക്ക 12, കിഴക്കൻ പ്രവിശ്യ 4, മദീന 3, ജീസാൻ 2, നജ്റാൻ 2, അൽഖസീം 1, അസീർ 1, തബൂക്ക് 1, അൽജൗഫ് 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷൻ 41,402,984 ഡോസ് കവിഞ്ഞു.

Most Popular