Wednesday, September 28, 2022
HomeGulfത്രീഡി (3D) ഡിസൈൻ വർക്ക് ഷോപ് സംഘടിപ്പിച്ചു 

ത്രീഡി (3D) ഡിസൈൻ വർക്ക് ഷോപ് സംഘടിപ്പിച്ചു 

ഷാർജ ഇന്ത്യൻ അസോസിയേഷൻ ലൈബ്രറി  കമ്മിറ്റിയും  CADD INTERNATIONAL, UAE യും ചേർന്ന് ത്രീഡി (3D) ഡിസൈൻ വർക്ക് ഷോപ് സംഘടിപ്പിച്ചു.
സമാപന സമ്മേളനം ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് വൈ എ റഹീം  ഉദ്ഘാടനം ചെയ്തു,  CADD INTERNATIONAL മാനേജർ മിഥുൻ വർക്ഷോപ്പിനെ കുറിച്ച് വിശദീകരിച്ചു.  തുടർന്ന് പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
ജനറൽ സെക്രട്ടറി ടി.വി നസീർ സ്വാഗതവും ശ്രീനാഥ് കാടഞ്ചേരി നന്ദിയും  പറഞ്ഞു. ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്  ജോയിന്റ് ട്രഷറർ ബാബു വർഗ്ഗീസ് കോർഡിനേറ്റർ സുനിൽ രാജ് ആക്ടിങ് കൺവീനർ പുന്നക്കൻ മുഹമ്മദാലി എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ സാം വർഗീസ് പ്രദീഷ് ചിതറ മനാഫ് മാട്ടൂൽ ഹരിലാൽ എന്നിവർ സന്നിഹിതരായിരുന്നു.
സാങ്കേതിക പരിശീലനത്തിൽ  15 വർഷത്തെ അനുഭവപരിചയമുള്ള DZYN – CADD INTERNATIONAL-ൽ നിന്നുള്ള സാങ്കേതിക വിദഗ്‌ദ്ധനായ ശ്രീ കൃഷ്ണദാസാണ് സെഷനു നേതൃത്വം നൽകിയത്.

Most Popular