ഖത്തറിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു

ദോഹ: ഖത്തറിലുണ്ടായ ഉണ്ടായ വാഹനാപകടത്തിൽ നാല് ബംഗ്ലാദേശ് സ്വദേശികൾ മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അൽ ഷമാൽ റോഡിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് സ്വകാര്യ കാറിൽ ഇടിക്കുകയായിരുന്നു . രണ്ടു പേർ സംഭവസ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിൽ വെച്ചുമാണ് മരണപ്പെട്ടത് . മൗലവി ബസാറിലെ മുഹമ്മദ് റാഹത്ത് ,ബ്രാഹ്‌മണബാരിയയിലെ മുഹമ്മദ് സിറാജുൽ ഇസ്ലാം ,നാരായണണ്‍ഗഞ്ചിലെ മുഹമ്മദ് ഷക്കീൽ ,മുഹമ്മദ് യൂസഫ് മതബ്ബാർ എന്നിവരാണ് മരിച്ചത് . നാല് യുവാക്കളും ബംഗ്ലാദേശ് സ്വദേശികളാണ്.