Wednesday, December 7, 2022
HomeGulfകോർണിഷിലെ ലൈറ്റ് ലാന്റേൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തയ്യറെടുത്ത് 4000 വിദ്യാർത്ഥികൾ

കോർണിഷിലെ ലൈറ്റ് ലാന്റേൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തയ്യറെടുത്ത് 4000 വിദ്യാർത്ഥികൾ

ദോഹ: ദോഹ: നവംബർ 20-ന് ലോകകപ്പ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഖത്തറിൽ നിന്നുള്ള വിദ്യാർത്ഥികൾ ദോഹ കോർണിഷിൽ വിളക്ക് തെളിയിക്കും.

ദോഹ കോർണിഷിൽ നടക്കുന്ന പരിപാടിയുടെ തയ്യാറെടുപ്പിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഡെലിവറി ആന്റ് ലെഗസിയുമായി സഹകരിച്ച് ലാന്റേൺ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു. “ലെറ്റ്‌സ് ലൈറ്റ് അപ്പ് ദി കോർണിഷ്” എന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി പൊതു, സ്വകാര്യ സ്‌കൂളുകൾ ശിൽപശാലകളിൽ പങ്കെടുത്തു.

ഫിഫ ലോകകപ്പ് ഖത്തർ 2022-ൽ പങ്കെടുക്കുന്ന ആരാധകരെ സ്വാഗതം ചെയ്യുന്നതിനാണ് ഈ പരിപാടി നടത്തുന്നത്. 60 പൊതു, സ്വകാര്യ സ്‌കൂളുകളിൽ നിന്നായി ഏകദേശം 3000 മുതൽ 4000 വരെ വിദ്യാർത്ഥികൾ പങ്കെടുക്കും .

Most Popular