Wednesday, December 1, 2021
HomeGulfC K മേനോൻ ഭവന പദ്ധതി; ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

C K മേനോൻ ഭവന പദ്ധതി; ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

തൃശൂർ : ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദി, പത്മശ്രീ അഡ്വക്കേറ്റ് C K മോനോന്റെ സ്മരണാർത്ഥം, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്കായി ഒരുക്കുന്ന ഭാവന പദ്ധതിയുടെ ഭാഗമായി ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.

പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനവും യുവ വ്യവസായിയും നോർക്ക റൂട്സ് ചെയർമാനും നിലവിലെ സൗഹൃദവേദിയുടെ രക്ഷാധികാരിയുമായ ജി കെ മേനോൻ നിർവ്വഹിച്ചു. തൃശൂർ ജില്ലയിലെ കൈപ്പമംഗലം പഞ്ചായത്തിൽ കൈമാപറമ്പിൽ ബാബു എന്ന വേദി അംഗത്തിനാണ് ആദ്യ ഭവനം നിർമിച്ചു നൽകുന്നത്. ചടങ്ങിൽ പദ്ധതി കോർഡിനേറ്റർ സി ടി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു, വേദി കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ എ കെ നസീർ സ്വാഗതം ആശംസിച്ചു, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭന രവി, ഗ്രാമപഞ്ചായത്ത് അംഗം മിനി അരയങ്ങാട്ടിൽ, തൃശൂർ ജില്ലാ NRI കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ. രണദേവ്, വേദി മുൻ പ്രസിഡന്റ് കെ. എം അനിൽ, വേദി മുൻ വൈസ് പ്രസിഡന്റ് പവിത്രൻ എന്നിവർ ആശംസകളും, കൂടാതെ സൗഹൃദവേദിയുടെ മുൻ ഭാരവാഹികളും സന്നിഹിതരായ ചടങ്ങിന് വേദി മുൻ അംഗം രവി മേനോൻ നന്ദിയും അറിയിച്ചു. അർഹരായ പ്രവാസികൾക്ക് കൈത്താങ്ങായി കൂടുതൽ ഭവനങ്ങൾ നിർമ്മിച്ച് നൽകാനുള്ള ശ്രമത്തിലാണ് തൃശൂർ ജില്ലാ സൗഹൃദവേദിയും ഭവന പദ്ധതി കമ്മറ്റിയും എന്ന് വേദി ഭാരവാഹികൾ അറിയിച്ചു.

 

Most Popular