Wednesday, December 1, 2021
HomeGulfആളൊഴിഞ്ഞ കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

ആളൊഴിഞ്ഞ കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത്:  കുവൈത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 20 ദിവസത്തിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒരാളുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതെന്ന് കുവൈറ്റ് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തില്‍ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രവാസിയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Most Popular