Wednesday, July 6, 2022
HomeGulf43 സേവനങ്ങൾകൂടി വെബ്‌സൈറ്റിൽ ലഭ്യമാക്കി ഖത്തർ തൊഴിൽമന്ത്രാലയം

43 സേവനങ്ങൾകൂടി വെബ്‌സൈറ്റിൽ ലഭ്യമാക്കി ഖത്തർ തൊഴിൽമന്ത്രാലയം

ദോഹ: 43 സേവനങ്ങൾകൂടി വെബ്‌സൈറ്റിൽ ലഭ്യമാക്കി ഖത്തർ തൊഴിൽമന്ത്രാലയം. പുതിയ ഫീച്ചറും നാവിഗേഷനും അടങ്ങുന്ന പുതിയ വെബ്സൈറ്റാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സമീഖ് അല്‍ മര്‍രി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

തൊഴില്‍ അനുമതി പരിഷ്‌ക്കരണ അഭ്യര്‍ത്ഥനകള്‍ക്കായുള്ള അന്വേഷണം, പുതിയ തൊഴിലാളികള്‍ക്കായി അതിവേഗ ഇലക്ട്രോണിക് സേവനം, തൊഴില്‍ ഭേദഗതിക്ക് അപേക്ഷിക്കല്‍, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ കൂടാതെ ഖത്തറിലെ തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Most Popular