Thursday, May 19, 2022
HomeGulfകോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറിൽ 430 പേർ അറസ്റ്റിൽ

കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറിൽ 430 പേർ അറസ്റ്റിൽ

ദോഹ. ഖത്തറിൽ കോവിഡ് നിയമ ലംഘനം നടത്തുന്നയാളുകൾക്കെതിരെ വീണ്ടും നടപടിയുമായി ആഭ്യന്തര മന്ത്രാലയം. കോവിഡ് നിയമലംഘനം നടത്തിയ 430 ആളുകളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 211 പേരേയും , സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 215 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 41 പേരെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular