Monday, January 24, 2022
HomeGulfഖത്തറിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ഇന്നലെ റിപ്പോർട്ട് ചെയ്തത് 1695 കോവിഡ് കേസുകൾ

ഖത്തറിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ഇന്നലെ റിപ്പോർട്ട് ചെയ്തത് 1695 കോവിഡ് കേസുകൾ

ദോഹ:ഖത്തറിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ മാത്രം 1695 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  രോഗം സ്ഥിരീകരിച്ചവരില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ . രോഗബാധിതരില്‍ 627 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.  ഇതുവരെ 618 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
246274 പേരാണ് ഖത്തറില്‍ ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത്.
രാജ്യത്ത് നിലവില്‍ 8339 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 81 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 32 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ്് പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്.

Most Popular