Wednesday, January 19, 2022
HomeGulfഹമദ് മെഡിക്കൽ കോർപറേഷൻ സേവങ്ങളിൽ മാറ്റം

ഹമദ് മെഡിക്കൽ കോർപറേഷൻ സേവങ്ങളിൽ മാറ്റം

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സേവനങ്ങളില്‍ മാറ്റം. ഖത്തറില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി ഒമ്പത് മുതല്‍, പുതിയ ഔട്ട്പേഷ്യന്റ് കണ്‍സള്‍ട്ടേഷനുകള്‍ മാത്രമേ ഡോക്ടര്‍മാരെ നേരിട്ട് കാണൂ. ഫോളോ-അപ്പ് അപ്പോയിന്റ്മെന്റുകളുള്ള രോഗികള്‍ക്ക് അവരുടെ കണ്‍സള്‍ട്ടേഷന്‍ ഫിസിഷ്യനുമായി ടെലിഫോണ്‍ വഴി നടത്താനാകും.

ടെലിഫോണ്‍ കണ്‍സള്‍ട്ടേഷനുകള്‍ എസ്.എം.എസ് മുഖേന സ്ഥിരീകരിക്കുകയും കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിന് അപ്പോയിന്റ്‌മെന്റ് ദിവസം ഡോക്ടര്‍ രോഗിയെ ടെലിഫോണ്‍ ചെയ്യുകയും ചെയ്യും.

രോഗിക്ക് നേരിട്ടുള്ള കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണെന്ന് ഡോക്ടര്‍ തീരുമാനിക്കുകയാണെങ്കില്‍ അത് ക്രമീകരിക്കുകയും രോഗിയെ ഇക്കാര്യം എസ്.എം.എസ് വഴി അറിയിക്കുകയും ചെയ്യും.

Most Popular