Tuesday, October 4, 2022
HomeGulfനിയമലംഘനം: യുഎഇയിൽ 46 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

നിയമലംഘനം: യുഎഇയിൽ 46 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചത്, അപകടകരമായ രീതിയിലെ ഭക്ഷ്യസംഭരണം, കീടനശീകരണത്തിനും ശുചിത്വം പാലിക്കുന്നതിലുമുള്ള വീഴ്ചകള്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.

നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Most Popular