കോവിഡ് നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം; ഇന്നലെ അറസ്റ്റിലായത് 472 പേർ

ദോഹ: കോവിഡ് നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി ആഭ്യന്തര ഖത്തർ മന്ത്രാലയം. മാസ്‌ക് ധരിക്കാത്തതിന് 363 പേരും സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് 104 പേരും എഹ്‌തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് -19 നിയന്ത്രണങ്ങളെക്കുറിച്ചുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമാണ് നടപടികൾ. എല്ലാ പൗരന്മാരും താമസക്കാരും അടച്ച പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നിർദേശമുണ്ട്. പള്ളികൾ, സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. സമൂഹത്തിൽ കൊറോണ വൈറസ് പടരുന്നതിൽ നിന്ന് അവരെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനായി നിലവിലുള്ള മുൻകരുതൽ, പ്രതിരോധ തീരുമാനങ്ങൾ പാലിക്കാൻ അധികാരികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.