കോവിഡ് നിയമലംഘനം; ഖത്തറിൽ 517 പേർ പിടിയിൽ

ദോഹ. ഖത്തറിൽ കോവിഡ് നിയമലംഘനം നടത്തിയ 517 പേർ അറസ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് 412 പേരും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 98 പേരെയും, ക്വാറന്ററൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് 3 പേരേയും മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 4 പേരേയുമാണ് പിടികൂടിയത്.
പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി.