Tuesday, May 24, 2022
HomeGulfമെട്രാഷ്2-ൽ ആറ് പുതിയ സേവനങ്ങൾ കൂടി ചേർത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം

മെട്രാഷ്2-ൽ ആറ് പുതിയ സേവനങ്ങൾ കൂടി ചേർത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലളിതമാക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി മെട്രാഷ്2-ൽ ആറ് പുതിയ സേവനങ്ങൾ കൂടി ചേർത്തു. റിക്രൂട്ട്‌മെന്റ് അപേക്ഷകൾ അവലോകന സമിതി, വിസ സേവനങ്ങൾ, സ്ഥാപന രജിസ്ട്രേഷൻ സേവനം എന്നിവയുടെ ചില സേവനങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രവാസികള്‍ക്ക് അവരുടെ സ്പോണ്‍സര്‍ഷിപ്പ് കുടുംബാംഗത്തിലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നതിനുള്ള സേവനം, എംപ്ലോയര്‍ ചേഞ്ച് സേവനം, വിസ വിപുലീകരണ സേവനം രാജ്യത്തിനകത്തുള്ളവര്‍ക്ക് തൊഴില്‍ ദാതാവിനെ മാറ്റല്‍, ഫാമിലി വിസിറ്റ് വിസയില്‍ രാജ്യത്തിനകത്തുള്ള അമ്മയ്ക്ക് നവജാതശിശു വിസ സേവനം, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്കുള്ള എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് പുതിയ സേവനങ്ങൾ.

Most Popular