Tuesday, August 9, 2022
HomeGulfഏഴാമത് ഖത്തര്‍ ലോക്കല്‍ ഡേറ്റ്സ് ഫെസ്റ്റിവൽ ആരംഭിച്ചു

ഏഴാമത് ഖത്തര്‍ ലോക്കല്‍ ഡേറ്റ്സ് ഫെസ്റ്റിവൽ ആരംഭിച്ചു

ദോഹ: ഏഴാമത് ഖത്തര്‍ ലോക്കല്‍ ഡേറ്റ്സ് ഫെസ്റ്റിവൽ ആരംഭിച്ചു. പ്രാദേശികമായി വിളയിപ്പിച്ചെടുത്ത വ്യത്യസ്തയിനം ഈത്തപ്പഴങ്ങളാണ് സൂഖ് വാഖിഫില്‍ നടക്കുന്ന ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കുക. ഇന്നുമുതല്‍ ആഗസ്റ്റ് 10 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.

രാജ്യത്തെ പ്രധാന ഫാമുകളെല്ലാം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതല്‍ 9 വരെ ഫെസ്റ്റിവല്‍ വേദി പ്രവര്‍ത്തിക്കും. എന്നാല്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തനമുണ്ടാവുക.

Most Popular