ഇന്ത്യയില്‍ നിന്ന് 79,237 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ അവസരം

hajj 2021

റിയാദ്: ഇന്ത്യയില്‍ നിന്ന് 79,237 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ അവസരം. സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് ലഭിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരമുണ്ടാകും. എട്ടര ലക്ഷം തീര്‍ത്ഥാടകരും വിദേശ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.