Monday, October 25, 2021
HomeGulfസൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം ഇന്ന്; നാടും നഗരവും ആഘോഷ നിറവില്‍

സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം ഇന്ന്; നാടും നഗരവും ആഘോഷ നിറവില്‍

ജിദ്ദ: സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം ഇന്ന്. ‘സൗദി അറേബ്യ ഞങ്ങള്‍ക്ക്​ വീട്​’ എന്ന ശീര്‍ഷകത്തില്‍ ആഘോഷിക്കുന്ന ഇൗ വര്‍ഷത്തെ ദേശീയദിനാഘോഷ ഒരുക്കങ്ങള്‍ ​പൊതുവിനോദ അതോറിറ്റി നേര​െത്ത പൂര്‍ത്തിയാക്കിയിട്ടുണ്ട്​. തെരുവുകളും ചരിത്രസ്ഥലങ്ങളും പതാകകളും പച്ച വര്‍ണത്തിലുള്ള വൈദ്യുതി വിളക്കുകളും കൊണ്ട് അലങ്കരിക്കുന്ന ജോലികളെല്ലാം രണ്ടുദിവസം മുമ്ബ്​ പൂര്‍ത്തിയായി​. ദേശിയ ദിനമായ ഇന്ന് നിരവധി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വൈകീട്ട്​ നാലിന്​ റിയാദ്​ നഗരത്തി​െന്‍റ​ വടക്ക് ഭാഗത്തുള്ള​ വ്യവസായ സമുച്ചയത്തിന്​ സമീപം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എയര്‍ഷോ നടക്കും. സൗദി എയര്‍ഫോഴ്​സി​െന്‍റ വിവിധ തരത്തിലുള്ള വിമാനങ്ങള്‍ അണിനിരക്കും. സൗദി പതാക വഹിക്കുന്ന​ ഹെലികോപ്​ടറുകള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും. രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ രാത്രി ഒമ്ബതിന്​​ വെടിക്കെട്ട് ആരംഭിക്കും. റിയാദിലെ കിങ്​ ഫഹദ് കള്‍ചറല്‍ തിയറ്ററില്‍ പ്രമുഖ ഗായകര്‍ പ​െങ്കടുക്കുന്ന കലാപരിപാടികള്‍ വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കും.

നാടകങ്ങള്‍, പൈതൃക പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, പെയിന്‍റിങ്​ തുടങ്ങിയ വിവിധ കലാപരിപാടികള്‍ സൗദിയുടെ വിവിധ മേഖലകളില്‍ അരങ്ങേറും. പൊതുവിനോദ അതോറിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം റിയാദില്‍ സംഘടിപ്പിക്കുന്ന പരേഡ്​ മൂന്ന്​ മണിക്കൂര്‍ നീണ്ടുനില്‍ക്കും. പരേഡില്‍ സ്​ത്രീകളും പ​െങ്കടുക്കും. ദേശീയദിനാഘോഷത്തോടനുബന്ധിച്ച സൈനിക പരേഡില്‍ ആദ്യമായാണ്​ സ്​ത്രീകള്‍ അണിചേരുന്നത്​. ആഭ്യന്തര മന്ത്രാലയ വകുപ്പുകള്‍ക്ക്​ കീഴിലെ ഏറ്റവും പ്രധാന സാമഗ്രികളുടെ പ്രദര്‍ശനം, റോയല്‍ ഗാര്‍ഡ് സേനയുടെ പരേഡ്​ എന്നിവയും ഉണ്ടാകും. സൗദി രാജാക്കന്മാര്‍ ഉപയോഗിച്ചതും അവരെ അനുഗമിച്ചതുമായ പഴയ കാറുകളുടെ പ്രദര്‍ശനം, കുതിര പ്രദര്‍ശനം, ബാന്‍ഡ്​ ടീം എന്നിവ അന്നേ ദിവസം നാല്​ മുതല്‍ രാത്രി എട്ട്​ വരെ അരങ്ങേറും. രാജ്യത്തെ മറ്റ്​ മേഖലകളിലും വിപുലമായ പരിപാടികളാണ്​ ഒരുക്കിയിരിക്കുന്നത്​. ജിദ്ദയില്‍ ദേശീയ ദിനാഘോഷം രണ്ട്​ ദിവസമായി നടക്കുമെന്ന്​ ജിദ്ദ മുനിസിപ്പാലിറ്റി കമ്യൂണിറ്റി സര്‍വിസ്​ അണ്ടര്‍ സെക്രട്ടറി എന്‍ജി. സഇൗദ്​ ബിന്‍ അലി ഖര്‍നി പറഞ്ഞു. കിങ്​ അബ്​ദുല്‍ അസീസ് സാംസ്കാരിക കേന്ദ്രത്തില്‍ നാടന്‍ കലാപരിപാടികള്‍, കുട്ടികളുടെ മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.

അല്‍സാരിയ സ്ക്വയറില്‍ ചുമര്‍ പെയി​ന്‍റിങ്​​, പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ ഫയര്‍ ബൗള്‍ സ്​റ്റേഡിയത്തില്‍ കലാ-കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ പ്രദര്‍ശന മത്സരം എന്നിവയും ഉണ്ടാകും.

Most Popular