ദോഹ: ഖത്തറിലെ ജിയാര്‍ഡിനോയിലുള്ള ലുലു മാളില്‍ ആരംഭിച്ച വെല്‍ഷ് ഭക്ഷ്യമേള ഇന്നവസാനിക്കും. ‘ദിസ് ഈസ് വെയില്‍സ്’ എന്ന പേരില്‍ വിവിധങ്ങളായ വെല്‍ഷ് ഭക്ഷണപദാര്‍ഥങ്ങള്‍ ലുലുവില്‍ ലഭിക്കും.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലൂടെ വെയില്‍സിലെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുള്ളത്. 28നാണ് ഭക്ഷ്യമേള ആരംഭിച്ചത്. യുഎഇയിലും ഖത്തറിലും സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന വെല്‍ഷ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് കമ്പനികള്‍ക്കുള്ള പ്രൊമോഷനുകളുടെ ഭാഗമായാണ് മേള. വെല്‍ഷ് ഗവണ്‍മെന്റിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ ജോണ്‍ വില്‍ക്‌സ് സിഎംജി ആണ് മേള ഉദ്ഘാടനം ചെയ്തത്. വെല്‍ഷ് ഗവണ്‍മെന്റ്, ബ്രിട്ടീഷ് എംബസി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലുലു റീജിയണല്‍ ഡയറക്ടര്‍ ഷൈജന്‍ എം.ഒ, റീജിയണല്‍ മാനേജര്‍ ഷാനവാസ് പി.എം, റീട്ടെയില്‍ ഓപ്പറേഷന്‍സ് മാനേജര്‍ സൈമണ്‍ അലക്‌സാണ്ടര്‍ എന്നിവരുള്‍പ്പെടെ ലുലു മാനേജ്‌മെന്റിലെ മുതിര്‍ന്ന ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.