Tuesday, August 9, 2022
HomeGulfഅത്യപൂർവ്വ നേട്ടവുമായി ഫിൻഖ്യു

അത്യപൂർവ്വ നേട്ടവുമായി ഫിൻഖ്യു

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗിക സംഘടനയായ ഫിൻഖ്യൂവിനു അത്യപൂർവ്വ നേട്ടം. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ ലൈസൻസ്ഡായ ആരോഗ്യ പ്രവർത്തകർക്കു അംഗീകൃത സിപിഡി പ്രവർത്തനങ്ങൾക്കാണു അനുമതി ലഭിച്ചത്.

ഖത്തറിലെ ഒരു നഴ്സിംഗ് അസോസിയേഷനു ഇങ്ങനൊരു അവസരം കൈവരുന്നതു ഖത്തറിൽ ഇതാദ്യമാണു. ഫിൻഖ്യുവിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണു ഇതിനെ കാണുന്നതെന്നു സംഘടനാ വൃത്തങ്ങൾ അറിയിച്ചു.

സെപ്തംബർ 8 നു ആദ്യ സിപിഡി പ്രവർത്തനം തുടങ്ങാനും തീരുമാനം ആയതായും വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു ഫിൻഖ്യൂ സോഷ്യൽ മീഡിയാ അക്കൌണ്ടുകളും വെബ്സൈറ്റും സന്ദർശിക്കാനും നിർദേശിച്ചു.

നഴ്സുമാരുടെ കലാകായിക പ്രവർത്തനങ്ങൾക്കു പുറമേ സാമൂഹിക ഇടപെടലുകളും ക്ഷേമ പ്രവർത്തനങ്ങളുമായി തികച്ചും വേറിട്ട പ്രവർത്തനങ്ങളാൽ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനശ്രദ്ധയാകർശിച്ചു മുന്നേറുന്ന സംഘടന കൂടിയാണു ഫിൻഖ്യൂ. നേരത്തേ കോവിഡ്കാല പ്രവർത്തനങ്ങൾക്കു അരോഗ്യ മന്ത്രാലയം പ്രത്യേക അഭിനന്ദനങ്ങളും അവാർഡുകളും നൽകി ആദരിച്ചിരുന്നു. ഖത്തറിലെത്തുന്ന ഫിഫ വേൾഡ്കപ്പിനു പിന്തുണയർപിച്ചുള്ള ഗാനോപഹാരത്തിന്റെ അണിയറ പ്രവർത്തനങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്.

Most Popular