വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു

dead body

മസ്‌കത്ത്:വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. നാട്ടിലേക്ക് പോകുന്നതിനായി മസ്കറ്റ് വിമാനത്താവളത്തിലെത്തിയ തൃശുര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമോന്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: ഫാത്തിമ. ഭാര്യ: സൈത ഭാനു. മക്കള്‍: ഗസല, ആദില്‍.